'കളർ മാറ്റിയാൽ സ്വത്വം മാറില്ല'; ഹോക്കി ടീമിന്‍റെ ജേഴ്‌സി കാവിയാക്കിയതിനെതിരെ പ്രിയങ്ക ഗാന്ധി

രാജ്യത്തിന്‍റെ സ്വത്വം മാറ്റിയെഴുതാനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇന്ത്യൻ ഹോക്കി ടീമിന്‍റെ ജേഴ്‌സി മാറ്റി കാവി നിറത്തിലാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്‍റെ സ്വത്വം മാറ്റിയെഴുതാനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ജന്തർ മന്ദിറിൽ തടിച്ചുകൂടിയ യുവജനങ്ങൾ വിളിചുപറഞ്ഞത് എന്താണെന്ന് നിങ്ങൾ കേട്ടതാണ്. അതാണ് ഈ രാജ്യത്തിന്‍റെ യഥാർത്ഥ ശബ്ദമെന്നും ഇനിയും കാവി വൽക്കരിക്കാനാണ് ശ്രമമെങ്കിൽ ജനം തെരുവിലിറങ്ങുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ് ഐ എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ-വനിതാ ടീമുകളുടെ പ്രധാന ജേഴ്‌സിയുടെ നിറം നീല മാറ്റി കാവി ആക്കി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി ഇന്ത്യ പിന്തുടർന്നിരുന്ന നീല കിറ്റിന് പകരമാണ് പുതിയ നിറം കൊണ്ടുവന്നത്.

Content highlights: priyanka gandhi criticizes indian hockey team saffron jersey change

To advertise here,contact us