‘ഈ മെഡൽ നേട്ടം കേരളത്തിന്റെ കായിക ചരിത്രത്തിലെ സുവർണ അധ്യായം’; ശ്രീശങ്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

8.09 മീറ്റർ കണ്ടെത്തിയാണ് ശ്രീശങ്കർ പുരുഷന്മാരുടെ ലോങ്ങ്ജംപിൽ വെള്ളി സ്വന്തമാക്കിയത്

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ ശ്രീശങ്കറിനെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി വിഡി സതീശൻ. ഫോണിൽ വിളിച്ചായിരുന്നു അദ്ദേഹം ശ്രീശങ്കറിനെ അഭിനന്ദിച്ചത്. ഈ വെള്ളി മെഡൽ നേട്ടത്തിലൂടെ കേരളത്തിന്റെ കായിക ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അധ്യായമാണ് കൂട്ടിച്ചേർക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിലെ രണ്ടാമത്തെ മെഡലാണ് താരം നേടിയിരിക്കുന്നത്. 2022 കോമൺവെൽത്ത് ഗെയിംസിലും താരം വെള്ളി മെഡൽ നേടിയിരുന്നു. രണ്ട് മെഡൽ നേട്ടത്തോടെ ലോങ്ങ്ജംപിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ശ്രീശങ്കർ സ്വന്തം പേരിൽ കുറിച്ചു.

8.09 മീറ്റർ കണ്ടെത്തിയാണ് ശ്രീശങ്കർ പുരുഷന്മാരുടെ ലോങ്ങ്ജംപിൽ വെള്ളി സ്വന്തമാക്കിയത്. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെങ്കിലും താൻ ഇതിൽ തൃപ്തനല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

Content highlight: CM VD Satheesan congratulates Murali Sreeshankar on medal win

To advertise here,contact us