ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍ കടന്നു. സെമിയില്‍ കാനഡയുടെ വിക്ടര്‍ ലായിയെ 21-16, 18-21, 21-15ന് തോല്‍പ്പിച്ചാണ് ലക്ഷ്യയുടെ മുന്നേറ്റം.
ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ വിക്ടര്‍ ലായിയെ മികച്ച പ്രകടനത്തിലൂടെയാണ് ലക്ഷ്യ മറികടന്നത്.
നാളെ ഫൈനലില്‍ ചൈനീസ് തായ്പേയ് താരം ലിന് ചുന്‍യിയെയാണ് ലക്ഷ്യ സെന്‍ നേരിടുന്നത്. രണ്ടാം തവണയാണ് ഇരുപത്തിനാലുകാരന് ഫൈനലിലെത്തുന്നത്. 1980ല്‍ പ്രകാശ് പദുക്കോണും 2001ല്‍ പുല്ലേല ഗോപിചന്ദും ജേതാവായിട്ടുണ്ട്.
Content Highlights: India's Lakshya Sen reaches All England Open Badminton final for second time