ഇന്ത്യയുടെ വനിതാ ഹോക്കി ടീം പരിശീലകന് ഹരേന്ദ്ര സിംഗ് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് ഹരേന്ദ്ര സിംഗ് അറിയിച്ചു. ഹോക്കി ഇന്ത്യ അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും ചെയ്തു.
2024 ഏപ്രിലിലാണ് ഹരേന്ദ്ര സിംഗ് വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടത്. അതേ വർഷം തന്നെ രാജ്ഗീറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാൻ ഹരേന്ദ്ര സിംഗിന് സാധിച്ചിരുന്നു. എന്നാൽ 2024-25 എഫ്ഐഎച്ച് പ്രോ ലീഗ് സീസണിൽ ടീം മോശം പ്രകടനം പുറത്തെടുത്തത് അദ്ദേഹത്തിന് വലിയ തിരിച്ചടിയായിരുന്നു. അടുത്ത സീസണിൽ ടീമിന്റെ യോഗ്യതയെയും ഇത് ബാധിച്ചിരുന്നു. പിന്നാലെയാണ് ഹരേന്ദ്ര സിംഗിന്റെ തീരുമാനം.
Content Highlights: Indian women’s hockey team coach Harendra Singh resigns