സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കി; ഇന്ത്യയെ കീഴടക്കി ബെൽജിയത്തിന് കിരീടം

രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ​ഗതി മാറ്റിയ ഗോള്‍ പിറന്നത്

സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കി കിരീടത്തിൽ മുത്തമിട്ട് ബെല്‍ജിയം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ബെല്‍ജിയം ചാമ്പ്യന്മാരായത്. എതിരില്ലാത്ത ഒരു ഗോളിനാണ് കലാശപ്പോരിൽ ഇന്ത്യ അടിയറവ് പറഞ്ഞത്.

ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ​ഗതി മാറ്റിയ ഗോള്‍ പിറന്നത്. 34-ാം മിനിറ്റില്‍ തിബു സ്റ്റോക്‌ബ്രോക്‌സാണ് ഇന്ത്യയുടെ വലകുലുക്കിയത്. ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടിക്കാനായി ഇന്ത്യ നന്നായി പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരൊറ്റ ഗോളിൽ വിജയം പിടിച്ചെടുത്ത ബെല്‍ജിയം കപ്പിൽ മുത്തമിട്ടു.

Content Highlights: India Lose To Belgium In Sultan Azlan Shah Cup Hockey Final

To advertise here,contact us