മുൻ ലോക ചാംപ്യനെ അട്ടിമറിച്ച് 16 കാരി; ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയുടെ കൗമാര വിസ്മയം

അട്ടിമറി ജയത്തോടെ താരം സയ്യിദ് -മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

മുന്‍ ബാഡ്മിന്റണ്‍ ലോക ചാംപ്യനും ജപ്പാന്‍ താരവുമായ 30 കാരി നോസോമി ഒകുഹാരയെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരിയായ താരം തന്‍വി ശര്‍മ. വനിതാ സിംഗിള്‍സ് ഇനത്തിൽ നേടിയ അട്ടിമറി ജയത്തോടെ താരം സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

പഞ്ചാബ് സ്വദേശിയായ തന്‍വി ആദ്യ സെറ്റ് കൈവിട്ട ശേഷം തുടരെ രണ്ട് സെറ്റുകള്‍ പൊരുതി നേടിയാണ് വിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്. സ്‌കോര്‍: 13-21, 21-16, 21-19. 2017ലെ വനിതാ ലോക ചാംപ്യനാണ് ഒകുഹാര. മുന്‍ ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരമാണ് തൻവി.

Content Highlights: Syed Modi: 16-year-old Tanvi shocks ex-world champ

To advertise here,contact us