സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ CHS കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും, 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് DVHSS സ്കൂളിലെ ടി.എം. അതുലിനെയുംസഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും.
ചുരുങ്ങിയ ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ഇരുവരും നേടിയ വിജയം കായിക കേരളത്തിനാകെ പ്രചോദനമാണ്. ശക്തമായ പിന്തുണ നൽകിയാൽ ഈ കുട്ടികൾ ഭാവിയിൽ ദേശീയ തലത്തിലും ഒളിംപിക്സ് തലത്തിലും വരെ മികവുതെളിയിക്കുന്ന അഭിമാനതാരങ്ങളായി മാറിയേക്കാം.
സഞ്ജു സാംസൺ ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ അതുലിനും ദേവപ്രിയയ്ക്കും സംസ്ഥാന-ദേശീയ തലത്തിൽ ആവശ്യമായ യാത്രാ-താമസ സൗകര്യങ്ങൾ ഒരുക്കി നൽകും. പ്രഫഷനലായ അത്ലറ്റിക് കോച്ചിന്റെ സേവനവും കുട്ടികൾക്കു ലഭ്യമാക്കുമെന്നു സഞ്ജു സാംസൺ അറിയിച്ചു.
Content Highlights:-sanju samson foundation will tak -responsibility for-athul and devapriya