അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഡാനിയേൽ നരോഡിറ്റ്സ്കി അന്തരിച്ചു. കമന്റേറ്റർ, ക്രിയേറ്റർ, അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ നരോഡിറ്റ്സ്കി 29 വയസിലാണ് അന്തരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ലോകമെമ്പാടുമുള്ള ചെസ് താരങ്ങളും ആരാധകരും ഞെട്ടലിലാണ്.
GM Daniel Naroditsky passed away. He was a talented chess player, commentator, and educator. FIDE extends its deepest condolences to Daniel’s family and loved ones. pic.twitter.com/uxoccDbnHW
തിങ്കളാഴ്ച നരോഡിറ്റ്സ്കിയുടെ ക്ലബ്ബായ ഷാർലറ്റ് ചെസ് സെന്റർ ആണ് വിവരം ആദ്യം പങ്കുവെച്ചത്. തന്റെ 30ാം പിറന്നാൾ ആഘോഷത്തിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ലോക പ്രശസ്ത താരത്തിന്റെ മരണം. അതേസമയം മരണ കാരണം വ്യക്തമല്ല.
2007ൽ തുർക്കിയിലെ അന്റാലിയയിൽ നടന്ന അണ്ടർ 12 ലോകചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞുകൊണ്ടാണ് ഡാനിയ നരോഡിറ്റ്സ്കി ആദ്യമായി ലോക ശ്രദ്ധയിലെത്തുന്നത്. 14ാം വയസ്സിൽ ശ്രദ്ധേയമായ ചെസ് പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് താരം പ്രശംസ പിടിച്ചുപറ്റി. 2013ൽ ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്ക് ഉയർന്ന താരം ചെസ് പരിശീലനത്തിലും കമന്ററിയിലും ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. സ്വന്തം യൂടൂബ് ചാനലിന് അഞ്ച് ലക്ഷം കാഴ്ചക്കാരും, ട്വിച്ച് സ്ട്രീമിങിൽ 3.40 ലക്ഷം ഫോളോവേഴ്സുമുണ്ട്. ഓൺലൈനിൽ ചെസിനെ കൂടുതൽ പ്രചാരത്തിലേക്ക് നയിച്ച താരമെന്നായിരുന്നു ഡാനിയയെ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ വിശേഷിപ്പിച്ചത്.
Content Highlights: US chess grandmaster Daniel Naroditsky dies aged 29