
2030 ലെ കോമണ്വെല്ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകുമെന്ന് റിപ്പോർട്ട്. അഹമ്മദാബാദായിരിക്കും ആതിഥേയ നഗരം. കോമണ്വെല്ത്ത് സ്പോര്ട്സ് എക്സിക്യൂട്ടീവ് ബോര്ഡ് ആണ് ശുപാര്ശ ചെയ്തത്.
ഗ്ലാസ്ഗോയില് നടക്കുന്ന കോമണ്വെല്ത്ത് സ്പോര്ട്സ് ജനറല് അസംബ്ലിയിലാകും അന്തിമ തീരുമാനം. അഹമ്മദാബാദ് വേദിയായി കോമൺവെൽത്ത് സ്പോർട് എക്സിക്യൂട്ടീവ് ബോർഡ് നിർദേശിച്ചതായി കോമൺവെൽക്ക് സ്പോർട്ട് പുറത്തുവിട്ട് പ്രസ്താവനയിൽ പറയുന്നു. 1930 ല് കാനഡയിലെ ഹാമില്ട്ടണില് നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030 ല് നടക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്വെല്ത്തിന്റെ വേദിയാകുന്നത്. ഇതിന് മുൻപ് 2010 ലായിരുന്നു ഇന്ത്യ ആദ്യമായി കോമണ്വെല്ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. അന്ന് 101 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 2022ൽ 61 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബിർമിങ്ഹാമിലെ മെഡൽ വേട്ടയിൽ ഇന്ത്യ നാലാമതെത്തി.
Content Highlights: India recommended as host of Commonwealth Games 2030