'രാജാവിനെ എടുത്ത് വലിച്ചെറിഞ്ഞു'; ഗുകേഷിനെ തോൽപ്പിച്ചതിന് ശേഷം യുഎസ് താരത്തിന്റെ ആഘോഷം വിവാദത്തില്‍

നകാമുറയുടെ ഈ പ്രവർത്തിയെ ഒരുപാട് പേർ വിമർശിച്ചും പിന്തുണച്ചും രംഗത്തെത്തിയിരിക്കുന്നു

ചെസ് ലോക ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷിനെ പരാജയപ്പെടുത്തിയതിന് ശേഷം താരത്തിന്റെ രാജാവിനെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ് യുഎസ് ഗ്രാൻഡ് മാസ്റ്റർ ഹികാരു നകാമുറ. ഇന്നലെ നടന്ന ഇന്ത്യയുടെയും യുഎസിൻറെയും താരങ്ങൾ തമ്മിലുള്ള ചെക്ക്മേറ്റ് പ്രദർശന മത്സരത്തിലാണ് നകാമുറ ഗുകേഷിനെ 5-0ന് തോൽപിച്ചത്. നകാമുറയുടെ ഈ പ്രവർത്തിയെ ഒരുപാട് പേർ വിമർശിച്ചും പിന്തുണച്ചും രംഗത്തെത്തിയിരിക്കുന്നു.

നകാമുറയുടെ പ്രവർത്തിയെ തികച്ചും അനാദരവാണെന്നാണ് റഷ്യൻ ഗ്രാൻഡ് മാസ്റ്റർ വ്‌ളാഡിമിർ ക്രാംനിക് പറഞ്ഞു. വേറെയും ഒരുപാട് പേർ ഇതിനെ വിമർശിച്ചു.

അഞ്ച് മത്സരങ്ങളുള്ള ഈ കളിയിവ്ഡ ആരാധകർക്ക് കൂടുതൽ ആകർഷകമാക്കുന്നതിനായി, സാധാരണ ചെസ് പ്രോട്ടോക്കോളുകൾ അവഗണിക്കാൻ കളിക്കാരോട് സംഘടന തന്നെ ആവശ്യപ്പെട്ടതാണെന്ന് സംഘാടകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.

തന്റെ ആഘോഷം നേരത്തെ പദ്ധതി ചെയ്തതാണെന്നും ആരാധകർക്ക അത് ഇഷ്ടപ്പെട്ടെന്ന് കരുതുന്നുവെന്നും നകാമുറ മത്സരത്തിന് ശേഷം പറഞ്ഞു.

ചെസ് വിദഗ്ദനായ ലെവി റോസ്മാനും നകാമുറയുടെ പ്രവൃത്തിയെ അനുകൂലിച്ചു. സംഘാടകർ പറഞ്ഞതുകൊണ്ടാണ് അദ്ദേഹം ഗുകേഷിനോട് അങ്ങനെ ചെയ്തതെന്നും അല്ലാതെ ബഹുമാനാക്കുറവല്ലെന്നും ലെവി റോസ്മാൻ പറഞ്ഞു. വ്യക്തിഗത ഗെയിമായ ചെസിന് ഇത്തരം നാടകീയ നിമിഷങ്ങളിലൂടെ കൂടൂതൽ പ്രചാരം നേടിക്കൊടുക്കാനായിരിക്കും സംഘാടകർ ശ്രമിച്ചിട്ടുണ്ടാകുക എന്നും റോസ്മാൻ കൂട്ടിച്ചേർത്തു.

Content Highlights- Hikaru Nakamura throws away D Gukesh's king creates Controversy

To advertise here,contact us