വേൾഡ് പാരാ അത്‍ലറ്റിക്സിനെത്തിയ വിദേശ പരിശീലകർക്ക് തെരുവുനായയുടെ കടിയേറ്റു

ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് ഇരുരെയും നായകൾ ആക്രമിച്ചത്.

ഇന്ത്യയിൽ അരങ്ങേറുന്ന ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിനായി എത്തിയ രണ്ട് വിദേശ പരിശീലകരെ തെരുവുനായകൾ കടിച്ചു. ജപ്പാൻ, കെനിയ എന്നീ രാജ്യങ്ങളിൽ നിന്നു വന്ന പരിശീലകരെയാണ് തെരുവ് നായകൾ കടിച്ചത്.

ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് ഇരുരെയും നായകൾ ആക്രമിച്ചത്.

ജപ്പാൻ പരിശീലകൻ മയ്കോ ഒകുമറ്റ്സു, കെനിയൻ കോച്ച് ഡെന്നിസ് മരഗിയ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഗ്രൗണ്ടിൽ ടീമുകൾ പരിശീലനവും മറ്റ് തയ്യാറെടുപ്പുകളു നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം.

ഇരു കോച്ച് മാരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും നില ഇപ്പോൾ തൃപ്തികരമാണെന്നാണ് വിവരം.സംഭവം വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷ സംബന്ധിച്ചാണ് വിമർശനങ്ങൾ ഏറെയും.

Content Highlights- Coaches Came for Para Athletics Got Bitten by Dogs

To advertise here,contact us