ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണം നിലനിര്‍ത്താന്‍ നീരജ് ഇറങ്ങുന്നു, ഫൈനല്‍ ഇന്ന്

യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ അവസരത്തില്‍ തന്നെ ഇന്ത്യന്‍ താരം ഫൈനല്‍ ഉറപ്പിച്ചിരുന്നു

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര ഇറങ്ങുന്നു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3.50നാണ് പുരുഷ ജാവലിന്‍ ത്രോ ഫൈനല്‍. ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ അതേ മണ്ണിലാണ് നീരജ് മറ്റൊരു സ്വര്‍ണം തേടി ഇന്നിറങ്ങുന്നത്. ഇന്ത്യയുടെ സച്ചിന്‍ യാദവും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ അവസരത്തില്‍ തന്നെ ഇന്ത്യന്‍ താരം ഫൈനല്‍ ഉറപ്പിച്ചിരുന്നു. 84.85 മീറ്റര്‍ ദൂരത്തില്‍ എറിഞ്ഞാണ് നീരജ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. 84.50 മീറ്ററായിരുന്നു യോഗ്യത നേടാന്‍ മറികടക്കേണ്ടിയിരുന്ന ദൂരം. നീരജ് ഇത് അനായാസം മറികടക്കുകയും ചെയ്തു. യോഗ്യത നേടിയതിന് ശേഷം അദ്ദേഹത്തിന് വേണ്ടി ആരാധകര്‍ ആര്‍പ്പുവിളിച്ചിരുന്നു.

Content Highlights: World Athletics Championships: Neeraj Chopra aims to defend crown in javelin final

To advertise here,contact us