വനിതാ ഏഷ്യാ കപ്പ് ഹോക്കി; ഇന്ത്യയെ വീഴ്ത്തി ചൈന ജേതാക്കള്‍

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സ​രം ഇന്ത്യയ്ക്ക് ന​ഷ്ട​മാ​യി

വ​നി​താ ഏ​ഷ്യാ ക​പ്പ് ഹോ​ക്കിയിൽ കി​രീ​ട​ത്തി​ന​രി​കെ കാ​ലി​ട​റി ഇ​ന്ത്യ. കലാശപ്പോരിൽ ആ​തി​ഥേ​യ​രാ​യ ചൈ​ന​യോ​ട് ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളി​നാ​ണ് ഇന്ത്യ അടിയറവ് പറഞ്ഞ​ത്. ഇ​തോ​ടെ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സ​രം ഇന്ത്യയ്ക്ക് ന​ഷ്ട​മാ​യി.

മത്സരത്തിന്റെ ആ​ദ്യ മി​നി​റ്റിൽ​ത്ത​ന്നെ പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ​നി​ന്ന് സ്കോ​ർ ചെ​യ്ത് ന​വ​നീ​ത് കൗ​ർ ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 21ാം മി​നി​റ്റി​ൽ സി​ക്സി​യ ഔ​വി​ലൂ​ടെ തി​രി​ച്ച​ടി​ച്ച് ചൈ​ന സമനില പിടിച്ചു. 41ാം മി​നി​റ്റി​ൽ ഹോ​ങ് ലി​യി​ലൂ​ടെ ചൈന മുന്നിലെത്തി. 51ാം മി​നി​റ്റി​ൽ ​മെ​യ്റോ​ങ് സൂ​വും 53ൽ ​ജി​യാ​ക്വി ഷോ​ങ്ങും ല​ക്ഷ്യം ക​ണ്ട​തോ​ടെ ഇ​ന്ത്യ പരാജയം സമ്മതിച്ചു.

Content Highlights: China beats India 4-1 in Women’s Hockey Asia Cup final

To advertise here,contact us