മലയാളി ട്രിപ്പിൾ ജംപ് താരം എൻ വി ഷീനയ്ക്ക് തിരിച്ചടി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട താരത്തിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) വിലക്കേർപ്പെടുത്തി.
ഏത് നിരോധിത മരുന്നിന്റെ സാന്നിധ്യമാണ് താരത്തിന്റെ ശരീരത്തിൽ കണ്ടെത്തിയതെന്ന് നാഡ വെളിപ്പെടുത്തിയിട്ടില്ല.
2018 ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച താരമാണ് ഷീന. 2015 കേരളം, 2022 ഗുജറാത്ത്, 2023 ഗോവ ദേശീയ ഗെയിംസുകളിൽ സ്വർണം നേടി ഹാട്രിക്ക് കുറിച്ചിരുന്നു . തൃശൂർ ചേലക്കര സ്വദേശിയായാണ്. ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ വെള്ളിയും കരസ്ഥമാക്കി.
Content Highlights: Malayali triple jumper NV Sheena banned after failing doping test