പോൾ വോൾട്ടിൽ പതിമൂന്നാം തവണയും ലോക റെക്കോര്ഡ് തിരുത്തി സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലെന്റിസ്. 6.29 മീറ്ററാണ് പുതിയ ഉയരം. ബുഡാപെസ്റ്റില് നടന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റല് ലോക ടൂറിലാണ് പുതിയ നേട്ടം.
ഇക്കഴിഞ്ഞ ജൂണിലാണ് 6.28 മീറ്റര് താണ്ടി 12ാം വട്ടം റെക്കോര്ഡ് തിരുത്തിയത്. പിന്നാലെയാണ് ഒന്നര മാസം പിന്നിടുമ്പോള് വീണ്ടും റെക്കോര്ഡ് തിരുത്തി ഉയരം താണ്ടിയത്.
2020 മുതലാണ് താരം സ്വന്തം റെക്കോര്ഡ് തിരുത്താന് ആരംഭിച്ചത്. രണ്ട് തവണ ഒളിംപിക്സ് ചാംപ്യന് കൂടിയായ ആളാണ് ഡുപ്ലാന്റിസ്. 2020ല് 6.17 മീറ്റര് ദൂരം പിന്നിട്ടാണ് ഡുപ്ലാന്റിസ് ആദ്യമായി ലോക റെക്കോര്ഡ് സ്വന്തമാക്കുന്നത്. പിന്നീട് 6.18, 6.19, 6.20, 6.21, 6.22, 6.23, 6.24, 6.25, 6.26, 6.27 ,6.28 എന്നീ ദൂരങ്ങളാണ് താരം താണ്ടിയത്.
Content Highlights- Armand Duplantis defies gravity once again; breaks pole vault world record for the 13th time,