വേൾഡ് മുയ്തായ് ചാമ്പ്യൻഷിപ്പ് നിയന്ത്രിക്കുവാൻ കോഴിക്കോട് സ്വദേശി രാജ്മോഹൻ

120 ന് മുകളിൽ രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ ചാമ്പ്യർഷിപ്പിൽ ഇത് രണ്ടാം തവണയാണ് രാജ്മോഹന് അവസരം ലഭിക്കുന്നത്.

സെപ്റ്റബർ10 മുതൽ 20 വരെ അബുദാബിയിൽ വെച്ച് നടക്കുന്ന IFMA വേൾഡ് മുയ്തായ് ചാമ്പ്യൻഷിപ്പ് നിയന്ത്രിക്കുവാൻ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രാജ്മോഹൻ വി ആർ ന് അവസരം ലഭിച്ചിരിക്കുന്നു. 120 ന് മുകളിൽ രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ ചാമ്പ്യർഷിപ്പിൽ ഇത് രണ്ടാം തവണയാണ് രാജ്മോഹന് അവസരം ലഭിക്കുന്നത്.

കഴിഞ്ഞ വർഷം തായ്ലാൻ്റിലെ ബാങ്കോക്കിൽ വച്ചു നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയിൽ നിന്നും 4 പേരിൽ ഒരാൾ ആയി പങ്കെടുക്കുവാൻ അവസരം ലഭിച്ചിരുന്നു.

Content Highlights: Kozhikode native Rajmohan to manage World Muay Thai Championship

To advertise here,contact us