ലോക ഒന്നാം നമ്പര് ചെസ് താരം മാഗ്നസ് കാള്സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം ആര് പ്രഗ്നാനന്ദ. ഫ്രീ സ്റ്റൈല് ഗ്രാന്സ്ലാം ടൂറിലാണ് വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്സണെ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. വെറും 39 നീക്കങ്ങളിലാണ് കാൾസനെ പ്രഗ്നാനന്ദ തറപറ്റിച്ചത്. നിർണായക വിജയത്തോടെ പ്രഗ്നാനന്ദ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.
മത്സരം പരാജയപ്പെട്ടതോടെ ഫ്രീ സ്റ്റൈൽ ഗ്രാൻസ്ലാം ചെസ് ടൂറിൽ മാഗ്നസ് കാൾസന് ഇനി ജേതാവാകാൻ കഴിയില്ല. ലൂസേഴ്സ് ബ്രാക്കറ്റില് കളിക്കുന്ന കാൾസന് പരമാവധി മൂന്നാം സ്ഥാനത്ത് വരെയെത്താം.
മുമ്പ് 2023ല് നോര്വെ ചെസ് ടൂര്ണമെന്റിന്റെ ക്ലാസിക് ഫോര്മാറ്റിൽ പ്രഗ്നാനന്ദ കാള്സനെ തോല്പ്പിച്ചിട്ടുണ്ട്. അതിനു മുമ്പ് ഓണ്ലൈന് ചെസ് മത്സരത്തിലും പ്രഗ്നാനന്ദ കാള്സനെ തോല്പ്പിച്ചിരുന്നു.
Content Highlights: Praggnanandhaa beat calsen