ചെസ് രാജാവ് കാൾസണെ സമനിലയിൽ തളച്ചു; അത്ഭുതമായി ഇന്ത്യയുടെ ഒമ്പത് വയസ്സുകാരൻ

ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസണെ സമനിലയിൽ തളച്ച് ഒമ്പത് വയസ്സുകാരനായ ഇന്ത്യൻ താരം ആരിത് കപിൽ.

ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസണെ സമനിലയിൽ തളച്ച് ഒമ്പത് വയസ്സുകാരനായ ഇന്ത്യൻ താരം ആരിത് കപിൽ. പ്രമുഖ ഓൺലൈൻ ഗെയിം പ്ലാറ്റ്‌ഫോമായ 'ഏർലി ടൈറ്റിൽഡ് ട്യൂസ്‌ഡേ' ചെസ് ടൂർണമെന്റിലാണ് ഒമ്പതുവയസ്സുകാരന്റെ നേട്ടം.

അടുത്തിടെ നടന്ന അണ്ടർ-9 നാഷണൽ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായിരുന്നു ആരിത്. അഞ്ചുതവണ ലോക ചാംപ്യനായ താരമാണ് കാൾസൺ. ജോർജിയയിൽ നിന്നാണ് ഡൽഹിക്കാരനായ പയ്യൻ മത്സരത്തിൽ പങ്കെടുത്തത്. അണ്ടർ-10 ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ വേണ്ടിയാണ് ജോർജിയയിലെത്തിയത്.

അതേ സമയം 11 ൽ 10 പോയിന്റുകൾ നേടി ഇന്ത്യൻ കളിക്കാരൻ വി പ്രണവ് 'ഏർലി ടൈറ്റിൽഡ് ട്യൂസ്‌ഡേ' ടൂർണമെന്റ് കിരീടം നേടി. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹാൻസ് മോക്ക് നീമാനും കാൾസണും 9.5 പോയിന്റുമായി തുല്യത പാലിച്ചു, ടൈബ്രേക്കിൽ നീമാൻ രണ്ടാം സ്ഥാനം നേടി.

Content Highlights:Chess king Carlsen draws; India's nine-year-old boy surprises

To advertise here,contact us