പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തി ഇന്ത്യയുടെ നീരജ് ചോപ്ര. 88.16 മീറ്ററാണ് താരം എറിഞ്ഞത്. 87.88 മീറ്റർ എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് രണ്ടാം സ്ഥാനം. ബ്രസീൽ താരം ലൂയി മൗറീസ്യോ ദ സിൽവ (86.62 മീറ്റർ) മൂന്നാം സ്ഥാനം നേടി.
സീസണിൽ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്. മേയിൽ നടന്ന ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ പിന്നിട്ടെങ്കിലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു. ജർമനിയുടെ ജൂലിയൻ വെബ്ബറിനായിരുന്നു ഒന്നാം സ്ഥാനം. 90.23 മീറ്റർ ദൂരമായിരുന്നു ജൂലിയൻ വെബ്ബർ അന്ന് എറിഞ്ഞത്.
Content Highlights: Neeraj Chopra wins Paris Diamond League