'പാരിസിന് നന്ദി, കരിയറിൽ വലിയ പിന്തുണ നൽകിയ സ്ഥലം'; വിരമിക്കൽ സൂചന നൽകി ജോക്കോവിച്ച്

'എനിക്ക് കൂടുതല്‍ മത്സരങ്ങൾ കളിക്കാന്‍ ആഗ്രഹമുണ്ട്. ഇനി 12 മാസത്തിന് ശേഷമാണ് ഇവിടെ അടുത്ത മത്സരം'

ടെന്നിസിൽ നിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി ഇതിഹാസ താരം നൊവാക് ജോക്കോവിച്ച്. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ഓപണ്‍ സെമി ഫൈനലില്‍ യാനിക് സിന്നറോട് ജോക്കോവിച്ച് പരാജയപ്പെട്ടിരുന്നു. ഇറ്റാലിയൻ താരം യാനിക് സിന്നറോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോയുടെ തോൽവി. 6-4 7-5 7-6 എന്ന സ്കോറിനായിരുന്നു സിന്നറുടെ വിജയം. ഇതിന് പിന്നാലെ താരത്തിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റാണ് വിരമിക്കൽ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നത്.

'പാരിസിന് നന്ദി. ഈ സ്ഥലം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്റെ കരിയറിൽ ഇവിടെ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. മികച്ച പ്രകടനം നടത്തിയ യാനിക് സിന്നറിനും അഭിനന്ദനങ്ങൾ,' ജോക്കോവിച്ച് കുറിച്ചു.

Paris, you have my gratitude. Thank you for your incredible support in a place that is very special to me 🇫🇷. Honestly some of the greatest support I’ve received in my career 🙏🏼. Bravo to Jannik. Merci to @rolandgarros. À bientôt. pic.twitter.com/TKRZl7SIDN

'ഫ്രഞ്ച് ഓപൺ ടെന്നിസിന്റെ സെമിയിൽ പരാജയപ്പെട്ടതിന് പിന്നാലെയും താരം വിരമിക്കൽ സൂചന നൽകിയിരുന്നു. ഇത് ചിലപ്പോള്‍ ഞാനിവിടെ കളിക്കുന്ന അവസാന മത്സരം ആയിരിക്കാം. അതുകൊണ്ട് ഞാൻ ഈ മത്സരം ഒരുപാട് ആസ്വദിച്ചു. ഒരൽപ്പം വികാരാധീനനായി. എനിക്കറിയില്ല. എങ്കിലും എനിക്ക് കൂടുതല്‍ മത്സരങ്ങൾ കളിക്കാന്‍ ആഗ്രഹമുണ്ട്. ഇനി 12 മാസത്തിന് ശേഷമാണ് ഇവിടെ അടുത്ത മത്സരം. ഫ്രഞ്ച് ഓപണിൽ വീണ്ടും കളിക്കാൻ കഴിയുമോയെന്ന് അറിയില്ല,' ജോക്കോവിച്ച് പ്രതികരിച്ചു.

അടുത്ത വിബിംള്‍ഡണും യുഎസ് ഓപണും കളിക്കുമെന്നും ജോക്കോവിച്ച് കൂട്ടിച്ചേർത്തു. എന്നാൽ ബാക്കിയുള്ള ടൂര്‍ണമെന്റുകളുടെ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് താരത്തിന്റെ വാക്കുകൾ. 2023ല്‍ യുഎസ് ഓപൺ വിജയിച്ചതിന് ശേഷം ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടാൻ ജോക്കോവിച്ചിന് കഴിഞ്ഞിട്ടില്ല.

2023ല്‍ യു എസ് ഓപൺ നേടിയതിന് ശേഷം ജോക്കോവിച്ചിന് ഗ്രാന്‍ഡ് സ്ലാം കിരിടങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ല. കരിയറിൽ ഇതുവരെ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ച് നേടിയത്. ടെന്നിസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ​ഗ്രാൻഡ്സ്ലാമെന്ന ഓസ്ട്രേലിയൻ മുൻ വനിത താരം മാർ​ഗരറ്റ് കോർട്ടിന്റെ റെക്കോർഡ് തകർക്കാൻ ജോക്കോവിച്ചിന് കഴിയുമോയെന്നാണ് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. മാർ​ഗരറ്റ് കോർട്ടിന്റെ 24 ​ഗ്രാൻഡ്സ്ലാമെന്ന റെക്കോർഡിന് ഒപ്പമാണ് ജോക്കോവിച്ച് ഇപ്പോൾ.

Content Highlights: Novak Djokovic hints retirement after French Open Defeat

To advertise here,contact us