ഫ്രഞ്ച് ഓപണ്‍ ടെന്നിസില്‍ നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍കാരസ് ഫൈനലില്‍. സെമി ഫൈനലില്‍ നാല് സെറ്റ് നീണ്ട മത്സരത്തിനിടെ എതിരാളി ലോറന്‍സോ മുസെറ്റി പരിക്കേറ്റ് പിന്മാറിയതോടെയാണ് അല്‍കാരസ് ഫൈനലുറപ്പിച്ചത്. സ്കോര്‍ 4-6 7-6 (73) 6-0 2-0.
ആവേശപ്പോരാട്ടത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കുകയും രണ്ടാം സെറ്റില്‍ ട്രൈബ്രേക്കര്‍ വരെ എത്തിക്കുകയും ചെയ്താണ് ലോറന്‍സോ മുസെറ്റി പിന്മാറുന്നത്. ആദ്യ സെറ്റിൽ സ്പാനിഷ് ഇതിഹാസത്തെ ഞെട്ടിച്ച് മികച്ച കളിയാണ് മുസെറ്റി പുറത്തെടുത്തത്. എന്നാൽ അൽകാരസ് രണ്ടാം സെറ്റിൽ കളി കടുപ്പിച്ചെങ്കിലും സ്കോർ 6-6ലെത്തി. ഒടുവിൽ ടൈബ്രേക്കറിൽ 7-3ന് പിടിച്ചാണ് അൽകാരസ് സ്വന്തമാക്കിയത്.
Oh no.Musetti retires 6-4, 6-7(3), 0-6, 0-2 down.Carlos Alcaraz into his 5th Grand Slam final, 2nd consecutive at #RolandGarros. pic.twitter.com/Enxm4qVwVw
മൂന്നാം സെറ്റിന്റെ തുടക്കത്തിൽ തന്നെ പരിക്കിന്റെ ലക്ഷണം കാണിച്ച എട്ടാം സീഡായ മുസെറ്റി ഒറ്റ പോയിന്റ് പോലും നേടാനാകാതെ സെറ്റ് കൈവിട്ടു. ഏറ്റവും കരുത്തനായ എതിരാളിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ശരീരം അനുവദിക്കാതെ വന്നതോടെ നാലാം സെറ്റ് 0-2ൽ നിൽക്കെ മുസെറ്റി കളി അവസാനിപ്പിക്കുകയായിരുന്നു.
നാല് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ അൽകാരസ് റോളണ്ട് ഗാരോസിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി കിരീടത്തിൽ മുത്തമിട്ടത്. ഇത്തവണ കിരീടത്തുടർച്ച പ്രതീക്ഷിച്ചെത്തിയ അൽകാരസിന് നൊവാക് ജോകോവിച്- ജാനിക് സിന്നർ രണ്ടാം സെമിയിലെ വിജയിയെയായിരിക്കും ഫൈനലിൽ നേരിടേണ്ടിവരിക.
Content Highlights: Carlos Alcaraz advances to Roland Garros final after Musetti retires with injury