കരിയറിലെ നൂറാം എടിപി കിരീടം നേടി ചരിത്രം കുറിച്ച് നൊവാക്ക് ജോക്കോവിച്ച്. ജനീവ ഓപ്പൺ ഫൈനലിൽ മികച്ച കംബാക്ക് നടത്തിയായിരുന്നു ജോക്കോവിച്ചിന്റെ നേട്ടം. 38 കാരനായ ജോക്കോവിച്ച് മൂന്ന് മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ ജയിച്ചു. ആദ്യ സെറ്റ് നേടിയത് പോളണ്ട് താരം ഹാർക്കാസായിരുന്നു. എന്നാൽ തുടർന്നുള്ള രണ്ട് സീറ്റുകൾ ജോക്കോ നേടി.
ഈ വിജയത്തോടെ എടിപി കിരീട നേട്ടങ്ങളിൽ സെഞ്ച്വറി തികച്ച ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡറർക്കും ജിമ്മി കോണേഴ്സിനുമൊപ്പം താരം ഇടം പിടിച്ചു. കഴിഞ്ഞ പാരിസ് ഒളിംപിക്സിൽ കാർലോസ് അൽകാരസിനെ തോൽപ്പിച്ച് സ്വർണം നേടിയതിന് ശേഷമുള്ള താരത്തിന്റെ ആദ്യ കിരീടം കൂടിയാണിത്.
Content Highlights: