ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; മലേഷ്യ മാസ്റ്റേഴ്‌സില്‍ കിഡംബി ശ്രീകാന്ത് ഫൈനലില്‍

ആറ് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ബിഡബ്ല്യുഎഫിന്റെ ഒരു ടൂര്‍ പോരാട്ടത്തില്‍ ഫൈനലിലെത്തുന്നത്.

മലേഷ്യ മാസ്റ്റേഴ്‌സില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ഫൈനലില്‍. സെമി ഫൈനലില്‍ ജപ്പാന്റെ യുഷി ടനാകയെ കീഴടക്കിയാണ് ശ്രീകാന്ത് കലാശപ്പോരിന് മുന്നേറിയത്. ആവേശപ്പോരാട്ടത്തിനൊടുവില്‍ 21-18, 24-22 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീകാന്ത് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) വേള്‍ഡ് ടൂര്‍ മത്സരത്തിന്റെ ഫൈനലിലെത്തുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ്

ഒരു ഇന്ത്യന്‍ താരം ബിഡബ്ല്യുഎഫിന്റെ ഒരു ടൂര്‍ പോരാട്ടത്തില്‍ ഫൈനലിലെത്തുന്നതും. 2019ലെ ഇന്ത്യ ഓപണ്‍ പോരാട്ടത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയതിന് ശേഷമുള്ള ശ്രീകാന്തിന്‍റെ ആദ്യ ഫൈനലാണിത്.

2023ലെ ലോക ചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവാണ് 32കാരനായ ശ്രീകാന്ത്. മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത് ശ്രീകാന്തിന്റെ വലിയ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്. ഒരു ഘട്ടത്തില്‍ ഒന്നാം നമ്പര്‍ താരമായിരുന്ന ശ്രീകാന്ത് നിലവില്‍ 65-ാം റാങ്കിലാണ്.

Content Highlights: Kidambi Srikanth enters first final in six years at Malaysia Masters

To advertise here,contact us