ഇറ്റാലിയന് ഓപ്പണ് ടെന്നിസ് വനിതാ സിംഗിള്സ് കിരീടം സ്വന്തമാക്കി ഇറ്റാലിയന് താരം ജാസ്മിന് പൗളിനി. ഫൈനലില് ലോക മൂന്നാം നമ്പര് താരം കൊക്കോ ഗൗഫിനെ പരാജയപ്പെടുത്തിയായിരുന്നു പൗളിനി കിരീടമുയര്ത്തിയത്. 6-4, 6-2 എന്ന സ്കോറിനായിരുന്നു പൗളിനിയുടെ വിജയം.
HISTORY 🇮🇹Jasmine Paolini became the first Italian woman to win Rome since Raffaella Reggi in 1985.- Her 2nd Wta 1000 title - Now at 6th seed , going be in top 4 before #RolandGarros #IBI25 pic.twitter.com/JibLdRsiKW
40 വര്ഷങ്ങള്ക്കിടയില് ഇറ്റാലിയന് ഓപ്പണില് സിംഗിള്സ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയന് വനിതയെന്ന ചരിത്രവും പൗളിനി സ്വന്തം പേരിലെഴുതിച്ചേര്ത്തു. 1985ല് റാഫേല റെഗ്ഗിക്ക് ശേഷം റോം കിരീടത്തില് മുത്തമിടുന്ന ഇറ്റാലിയന് വനിതയാണ് പൗളിനി.
29കാരിയായ ഇറ്റാലിയന് താരത്തിന്റെ കരിയറിലെ ഏറ്റവും വലി ക്ലേകോര്ട്ട് കിരീടവും രണ്ടാം WTA 1000 കിരീടവുമാണിത്. കഴിഞ്ഞ വര്ഷം ദുബായിലായിരുന്നു പൗളിനി ആദ്യത്തെ WTA 1000 കിരീടം സ്വന്തമാക്കിയത്.
Content Highlights: Jasmine Paolini becomes first home winner of Italian Open for 40 years