ഇറ്റാലിയന്‍ ഓപ്പണ്‍; ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി കാർലോസ് അല്‍കാരസ്

അല്‍കാരസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാക്ക് ഡ്രാപ്പറിനെ നേരിടും

ഇറ്റാലിയന്‍ ഓപണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസ്. റഷ്യന്‍ താരമായ കരേന്‍ ഖച്ചനോവിനെ രണ്ട് മണിക്കൂറും 28 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-3, 3-6, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അല്‍കാരസ് കരിയറില്‍ ആദ്യമായി റോം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. മൂന്നാം സീഡായ അല്‍കാരസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാക്ക് ഡ്രാപ്പറിനെ നേരിടും.

Carlos Alcaraz clasificó a cuartos de final en Roma. https://t.co/vxtq1iKWU9 pic.twitter.com/11ujx5iM9O

ഖച്ചനോവിനെതിരായ മുന്‍പത്തെ നാല് മത്സരങ്ങളിലും ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ മുന്നേറിയ അല്‍കാരസിന് ഇന്നത്തെ പോരാട്ടം വളരെ വെല്ലുവിളി ഉയര്‍ത്തി. ആദ്യ സെറ്റ് അനായാസം നേടിയ ശേഷം രണ്ടാം സെറ്റില്‍ ഒരു ബ്രേക്ക് നേടി അല്‍കാരസ് നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാല്‍ റഷ്യന്‍ താരം ശക്തമായി തിരിച്ചുവന്ന് അല്‍കാരസിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് രണ്ടാം സെറ്റ് സ്വന്തമാക്കുകയായിരുന്നു.

നിര്‍ണ്ണായകമായ മൂന്നാം സെറ്റിലും ഖച്ചനോവ് മുന്നേറ്റം തുടര്‍ന്നു. 1-4 എന്ന നിലയില്‍ നിന്ന് 4-4 എന്ന നിലയിലേക്ക് ഖച്ചനോവ് തിരിച്ചടിച്ച് മുന്നേറി. എന്നാല്‍ അല്‍കാരസ് രണ്ടാം മാച്ച് പോയിന്റില്‍ വിജയം പിടിച്ചെടുക്കുകയും ചെയ്തു. കളിമണ്‍ കോര്‍ട്ടില്‍ അല്‍കാരസ് സ്വന്തമാക്കുന്ന സീസണിലെ 12-ാം വിജയമാണിത്.

Content Highlights: Carlos Alcaraz breaks into Italian Open 2025 quarterfinals

To advertise here,contact us