ചെന്നൈ: തെന്നിന്ത്യന് സൂപ്പര് താരം ദളപതി വിജയ്യെ തനിക്ക് അറിയാമെന്ന് ഒളിംപ്യന് മനു ഭാക്കര്. ചെന്നൈയില് നടന്ന അനുമോദന ചടങ്ങില് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. വിദ്യാര്ത്ഥികളുടെ ചോദ്യത്തിന് ഉത്തരം നല്കുന്നതിനിടെ വിജയ്യെ കുറിച്ചുള്ള മനു ഭാക്കറുടെ മറുപടിയും സോഷ്യല് മീഡിയയില് വൈറലാണ്.
ചടങ്ങിനിടെ തമിഴ്നാടിനെ സംബന്ധിച്ചുള്ള റാപ്പിഡ് ഫയര് ചോദ്യങ്ങള്ക്ക് മറുപടി നല്കുകയായിരുന്നു മനു. തമിഴ് വിഭവമായ പൊങ്കല് കഴിച്ചിട്ടുണ്ടോയെന്നായിരുന്നു ആദ്യ ചോദ്യം. പൊങ്കല് കഴിച്ചിട്ടുണ്ടെന്നും സൗത്ത് ഇന്ത്യന് ഭക്ഷണങ്ങള് തനിക്ക് ഇഷ്ടമാണെന്നും മനു മറുപടി പറഞ്ഞു.
VIDEO: നൃത്തവും വഴങ്ങും; ഒളിംപിക്സ് മെഡൽ നേട്ടത്തിന് പിന്നാലെ ഹൃദയം കവർന്ന് മനു ഭാക്കർ
മഹാബലിപുരം, മീനാക്ഷിയമ്മന് ക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയുമോ എന്ന ചോദ്യത്തിനും മനു ഇല്ലെന്ന് മറുപടി പറഞ്ഞു. ചെസ് സൂപ്പര് താരം പ്രഗ്നാനന്ദയെ അറിയുമോയെന്ന ചോദ്യത്തിന് തീര്ച്ചയായും എന്നായിരുന്നു താരത്തിന്റെ മറുപടി.
When asked Olympian Manu Bhaker about :Mahabalipuram ❌Meenakshi Temple ❌CM Stalin ❌Praggnanandhaa ✅Thalapathy Vijay ✅#Vijay #Thalapathy #ManuBhaker #Velammal #Praggnanandhaa pic.twitter.com/ZkrdurBOFk
പിന്നീടായിരുന്നു ദളപതി വിജയ്യെ കുറിച്ചുള്ള ചോദ്യം. പ്രമുഖ സിനിമാ താരം വിജയ്യെ അറിയുമോയെന്ന ചോദ്യത്തിന് 'അറിയാം, അദ്ദേഹം ഒരു ഡാര്ലിങ്ങാണ്' എന്നായിരുന്നു മനു മറുപടി പറഞ്ഞത്. വലിയ ആരവത്തോടെയും ആര്പ്പുവിളികളോടെയുമാണ് സദസ്സ് താരത്തിന്റെ മറുപടിയെ സ്വീകരിച്ചത്.