പാരിസ് ഒളിംപിക്സ്; ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ നീരജ് ചോപ്ര ഫൈനലിൽ

ജാവലിനിൽ മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജെന്നയ്ക്ക് ഫൈനലിന് യോഗ്യത നേടാൻ കഴിഞ്ഞില്ല.

icon
dot image

പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ട് മത്സരത്തിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.34 മീറ്റർ ദൂരം ജാവലിൻ എത്തിച്ചു. ഫൈനലിൽ കടക്കാനുള്ള ദൂരം 84 മീറ്ററാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് പാരിസിലെ യോഗ്യത മത്സരത്തിൽ കുറിക്കപ്പെട്ടത്. ടോക്കിയോയിൽ സ്വർണമെഡൽ സ്വന്തമാക്കുമ്പോൾ 87.58 മീറ്ററായിരുന്നു നീരജ് ജാവലിൻ എത്തിച്ച ദൂരം.

ജാവലിനിൽ മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജെന്നയ്ക്ക് ഫൈനലിന് യോഗ്യത നേടാൻ കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടിലെ മൂന്ന് ശ്രമങ്ങളിൽ 80.73 ദൂരം പിന്നിടാന്നെ ജെന്നയ്ക്ക് കഴിഞ്ഞുള്ളു. പാകിസ്താന്റെ അർഷാദ് നദീം 86.59 മീറ്റർ ദൂരം ജാവലിൻ എത്തിച്ച് ഫൈനലിന് യോഗ്യത നേടി. ജർമ്മൻ താരം ജൂലിയൻ വെബർ 87.76 മീറ്റർ ജാവലിൻ എറിഞ്ഞും ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്ലെജ് 85.63 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞും ഫൈനലിന് യോഗ്യത നേടി.

ഹനുമാന്കൈന്ഡാണ് പുതിയ ട്രെന്ഡ്; ഗ്ലോബൽ ചാര്ട്ടില് ഇടം നേടി മലയാളിയുടെ പാട്ട് 'ബിഗ് ഡൗസ്'

പാരിസ് ഒളിംപിക്സിൽ മൂന്ന് വെങ്കല മെഡലുകൾ നേടിയ ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 60-ാമതാണ്. 21 സ്വർണവും 30 വെള്ളിയും 28 വെങ്കലവും ഉൾപ്പടെ 79 മെഡലുകളുള്ള അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 21 സ്വർണവും 18 വെള്ളിയും 14 വെങ്കലവും ഉൾപ്പടെ 53 മെഡലുകളുള്ള ചൈന രണ്ടാം സ്ഥാനത്തുമുണ്ട്.

To advertise here,contact us
To advertise here,contact us
To advertise here,contact us