'ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര കായിക മാമാങ്കത്തിന്റെ ഭാഗമാകണം'; നീരജ് ചോപ്ര

ഒരു കായിക മാമാങ്കത്തിന് ഇന്ത്യ വേദിയാകുന്നതിനായി കാത്തിരിക്കുകയാണെന്നും നീരജ് ചോപ്ര പ്രതികരിച്ചു.

icon
dot image

ഡൽഹി: ഇന്ത്യയിൽ നടക്കുന്ന കായിക മാമാങ്കത്തിൽ മത്സരിക്കണമെന്ന ആഗ്രഹവുമായി ജാവലിൻ താരം നീരജ് ചോപ്ര. ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഇന്ത്യ അന്താരാഷ്ട്ര കായിക മാമാങ്കത്തിന് വേദിയാകണം. ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ഇതിനായി ശ്രമിക്കുന്നുണ്ട്. ഒരു കായിക മാമാങ്കത്തിന് ഇന്ത്യ വേദിയാകുന്നതിനായി കാത്തിരിക്കുകയാണെന്നും നീരജ് ചോപ്ര പ്രതികരിച്ചു.

ഏഷ്യൻ ഗെയിംസിലെ വിവാദ ത്രോയിലും നീരജ് പ്രതികരിച്ചു. നീരജിന്റെ 90 മീറ്റർ എന്ന് കരുതുന്ന ആദ്യ ത്രോ റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ അത് 90 മീറ്റർ എത്തിയിട്ടില്ലെന്ന് നീരജ് വ്യക്തമാക്കി. അത് 88 മീറ്ററിന് മുകളിൽ ദൂരം എത്തിയിരുന്നതായും നീരജ് പറഞ്ഞു.

'എനിക്ക് ഏറെ വേദനയുണ്ട്'; വിരമിക്കൽ സൂചന നൽകി ലൂയിസ് സുവാരസ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സുവർണ മെഡൽ നേട്ടക്കാരനാണ് നീരജ് ചോപ്ര. തൊട്ടുമുമ്പ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും നീരജിനായിരുന്നു സ്വർണം. ഇന്ത്യയ്ക്കായി ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് സ്വർണം നേടിയ താരമാണ് നീരജ് ചോപ്ര.

To advertise here,contact us
To advertise here,contact us
To advertise here,contact us