ക്രിക്കറ്റിന് പിന്നാലെ ഫുട്‍ബോളിലും; സാഫ് കപ്പിൽ ഇന്ത്യ-പാക് ഫൈനൽ ഇന്ന്

അണ്ടർ 19 ഏഷ്യാ കപ്പ്‌ ക്രിക്കറ്റിലെ ത്രില്ലര്‍ ജയത്തിന്‌ ശേഷം പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മറ്റൊരു ഫൈനൽ പോരാട്ടം.

അണ്ടർ 19 ഏഷ്യാ കപ്പ്‌ ക്രിക്കറ്റിലെ ത്രില്ലര്‍ ജയത്തിന്‌ ശേഷം പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മറ്റൊരു ഫൈനൽ പോരാട്ടം. സാഫ്‌ കപ്പ്‌ ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യയും പാകിസ്താൻ ഇന്ന് ഏറ്റുമുട്ടും. ബംഗ്ലാദേശിലെ ധാക്കയിലുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7.30നാണ്‌ മത്സരം.

നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ പത്താം കിരീടമാണ്‌ ലക്ഷ്യമിടുന്നത്‌. പാകിസ്താനാകട്ടെ ചരിത്രത്തിലാദ്യമായാണ്‌ സാഫ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലില്‍ പ്രവേശിക്കുന്നത്‌.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ്‌ ബി മത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 3-2ന്‌ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. സെമി ഫൈനലില്‍ ഭൂട്ടാനെ 2-1ന്‌ കീഴടക്കിയാണ്‌ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്‌. പാകിസ്താന്‍ ആതിഥേയരായ ബംഗ്ലാദേശിനെ ഏക ഗോളിന്‌ മറികടന്നാണ്‌ കലാശപ്പോരിന്‌ ടിക്കറ്റെടുത്തത്‌.

content highlights: Following high-voltage clashes on the cricket pitch, arch-rivals India and Pakistan are set to lock horns in the SAFF Cup final today.

To advertise here,contact us