ക്രിസ്റ്റാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ ആദ്യ മത്സരത്തിൽ പോർച്ചുഗലിന് ഡെന്മാർക്കിനോട് കനത്ത തോൽവി. നേഷൻസ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഡെന്മാർക്ക് ജയിച്ചുകയറിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 43 -ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹോജ്ബെർഗ് ഡെൻമാർക്കിനായി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. രണ്ടാം പകുതിയിൽ ഡെൻമാർക്കിനായി സൂപ്പർ താരം റാസ്മസ് ഹോജ്ലുണ്ട് (50', 57') ഇരട്ട ഗോളുകൾ നേടി ടീമിന്റെ ലീഡ് ഉയർത്തി.
75-ാം മിനിറ്റിൽ ആൻഡേഴ്സൺ കൂടി ലക്ഷ്യം കണ്ടതോടെ ഡെൻമാർക്കിന്റെ വിജയം പൂർണ്ണമായി. അവസാന മിനിറ്റിൽ ബെർണാഡോ സിൽവ പോർച്ചുഗലിനായി ആശ്വാസ ഗോൾ നേടി.
content highlights: portugal vs denmark 4 1 result uefa nations league post cristiano ronaldo era