എല്ലാവർക്കും 7-ാം നമ്പർ ജഴ്‌സി ; 7-ാം മിനിറ്റിൽ മത്സരം നിർത്തിവെക്കും; റോണോയ്ക്ക് പോർച്ചുഗൽ ടീമിന്റെ ആദരം

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആദരമർപ്പിക്കാൻ പോര്‍ച്ചുഗല്‍ ടീം.

നേഷന്‍സ്‌ ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരെയുള്ള മത്സരത്തിൽ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആദരമർപ്പിക്കാൻ പോര്‍ച്ചുഗല്‍ ടീം. ഇന്ത്യന്‍ സമയം ഞായര്‍ രാത്രി 1.15ന്‌ ആരംഭിക്കുന്ന മത്സരത്തിന്‌ പോര്‍ച്ചുഗല്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക്‌ പ്രവേശിക്കുക ക്രിസ്റ്റ്യാനോയുടെ ഐതിഹാസികമായ ഏഴാം നമ്പര്‍ ജഴ്‌സി ധരിച്ചിട്ടാകും.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ കളി കുറച്ച്‌ നേരം നിര്‍ത്തിവെക്കുകയും, കാണികള്‍ എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിച്ച്‌ റൊണാള്‍ഡോയ്‌ക്ക്‌ ആദരമര്‍പ്പിക്കുകയും ചെയ്യും.

നേരത്തെ വിട പറയല്‍ മത്സരം ആലോചിച്ചെങ്കിലും കോച്ച്‌ ഹോര്‍ഹെ ജെസ്യൂസിന്‌ കീഴില്‍ ഒരു മത്സരം കളിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്‌ താരം.

content highlights:portugal squad to wear-number 7 Jersey cristiano ronaldo tribute

To advertise here,contact us