യുവേഫ നേഷൻസ് ലീഗിൽ വിജയക്കുതിപ്പുമായി ഇംഗ്ലണ്ടും സ്പെയ്നും. ക്രൊയേഷ്യയെ കീഴടക്കി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ, ചെക്കിയയെ വീഴ്ത്തി സ്പെയിനും തുർക്കിക്കെതിരെ ജയം നേടിയ ബെൽജിയവും കുതിപ്പ് തുടർന്നു.
വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മോർഗൻ റോജേഴ്സാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ നേടിയത്. ജൂഡ് ബെല്ലിങ്ഹാമിന്റെ പാസിൽ നിന്നായിരുന്നു റോജേഴ്സിന്റെ ഫിനിഷിങ്. രണ്ടാം പകുതിയിൽ പെറ്റാർ സുസിച്ച് ക്രൊയേഷ്യക്കായി സമനില ഗോൾ നേടി. എന്നാൽ അഞ്ച് മിനിറ്റിനകം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ചെക്കിയയെ 2-0ന് പരാജയപ്പെടുത്തി സ്പെയിൻ വിജയം സ്വന്തമാക്കി. അലക്സ് ബയേന പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ മാർക് പുബില്ലി രണ്ടാം ഗോൾ നേടി.
തുർക്കിക്കെതിരെ 2-1ന്റെ ജയമാണ് ബെൽജിയം നേടിയത്. അർദ ഗുലറിലൂടെ തുർക്കി ലീഡ് നേടിയെങ്കിലും കെവിൻ ഡി ബ്രൂയിനും ചാൾസ് ഡി കെറ്റലെയറും നേടിയ ഗോളുകളിൽ ബെൽജിയം തിരിച്ചടിച്ചു.
content highlights: England booked their spot in the UEFA Nations League quarter-finals with a 2-1 win over Croatia at Wembley, where Harry Kane celebrated his record-breaking 126th international appearance by scoring the decisive second-half penalty. Meanwhile, Spain maintained their flawless group-stage run with a 2-0 victory over Czechia, setting up a blockbuster group-deciding clash between the two European giants.