ചരിത്രപോരില്‍ ബ്രസീലിന് ജയം, പൊരുതിത്തോറ്റ് ഇന്ത്യ

എതിരില്ലാത്ത നാലുഗോളിനാണ് ബ്രസീലിന്റെ ജയം

കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കാനറികള്‍ക്ക് മുന്നില്‍ പൊരുതിത്തോറ്റ് ഇന്ത്യ. എതിരില്ലാത്ത നാലുഗോളിനാണ് ഇന്ത്യയുടെ തോല്‍വി. ബ്രസീലിനുവേണ്ടി സാമുവേല്‍ ലിനോ (58, 90+5) ഇരട്ട ഗോളടിച്ചു. എസ്താവോ വില്യന്‍ (28), പെഡ്രോ (42) എന്നിവരും ഗോളടിച്ചു. ആദ്യപകുതിയില്‍ത്തന്നെ ബ്രസീല്‍ രണ്ടുഗോളിന് മുന്നിട്ടുനിന്നിരുന്നു.

വിനീഷ്യസ് ജൂനിയറും മാര്‍കിന്യോയും ഉള്‍പ്പെട്ട സംഘമാണ് ബ്രസീലിനുവേണ്ടി കളത്തിലിറങ്ങിയത്. ഡാനിലോയും പെഡ്രോയും ടീമിന്റെ കരുത്തായി മാറി. ഇന്ത്യന്‍ നിരയില്‍ മൂന്ന് മലയാളി താരങ്ങള്‍ ആദ്യ ഇലവനില്‍ കളിച്ചു. ആഷിക് കുരുണിയന്‍, സഹല്‍ അബ്ദുസ്സമദ്, ബിജോയ് വര്‍ഗീസ് എന്നിവര്‍. പകരക്കാരന്റെ വേഷത്തില്‍ പിന്നീട് മുഹമ്മജ് സനാനും കളിക്കാനിറങ്ങി. റയാന്‍ വില്യംസ്, മന്‍വീര്‍ സിങ് കൂട്ടുകെട്ട് ഇന്നും മികച്ച പോരാട്ടം നടത്തി.

content highlights: Brazil Defeats India 4-0 in Historic Kolkata Friendly

To advertise here,contact us