കാംപിയോണസ് കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്റർ മയാമി. ഫൈനലിൽ മെക്സിക്കൻ വമ്പന്മാരായ ക്രൂസ് അസൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് കിരീടം.
മത്സരത്തിന്റെ 24-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ പാസിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെ ലയണൽ മെസിയാണ് മയാമിയുടെ ആദ്യ ഗോൾ നേടിയത്. ഈ ഗോളോടെ ഇന്റർ മയാമി ജേഴ്സിയിൽ 100 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും മെസി സ്വന്തമാക്കി.
തുടർന്ന് 81-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ കാസെമിറോ രണ്ടാം ഗോൾ നേടി ഇന്റർ മയാമിയുടെ വിജയം ഉറപ്പിച്ചു. മെസി തന്നെയാണ് മത്സരത്തിലെ താരം.
content highlights:lionel messi leads inter miami to 2026 campeones cup title