ലയണൽ മെസി അർജന്റീന ജേഴ്സിയിൽ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബർ 6ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ.
തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസിലെ ഐതിഹാസികമായ മോണ്യുമെന്റൽ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിൽ ആഫ്രിക്കൻ ടീമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് മെസി കളിക്കുന്നത്.
നേരത്തെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസിയെ അർഹിച്ച വിടവാങ്ങലിന് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നിർബന്ധിക്കുകയായിരുന്നു.
content highlights: lionel messi farewell match in argentina argentina football association plan