ഗണ്ണേഴ്‌സിന് ഗംഭീര തുടക്കം; സിറ്റിയെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം

മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം.

മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം. എതിരില്ലാത്ത മൂന്ന് ഗോളിന്നായിരുന്നു എഫ് എ കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണൽ തകർത്തത്.

മത്സരം തുടങ്ങി 25-ാം സെക്കന്റിൽ തന്നെആഴ്‌സണൽ ലീഡെടുത്തു. റിക്കാർഡോ കാലഫിയോറിയായിരുന്നു ഗോൾസ്‌കോറർ. 28-ാം മിനിറ്റിൽ കൈ ഹാവെർട്‌സിലൂടെ ആഴ്‌സണൽ ലീഡുയർത്തി. 48-ാം മാർട്ടിൻ ഒഡേഗാഡിലൂടെ അവർ ഗോൾപട്ടിക പൂർത്തിയാക്കി.

പെപ് ഗ്വാർഡിയോള പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ശേഷമുള്ള സിറ്റിയുടെ ആദ്യ മത്സരമായിരുന്നു ഇത്. ചെൽസി മുൻ പരിശീലകൻ എൻസോ മരസ്കയാണ് സിറ്റിയുടെ പുതിയ പരിശീലകൻ. മൈക്കൽ അർട്ടേറ്റ തന്നെയാണ് ആഴ്‌സണൽ പരിശീലകൻ.

കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളും എഫ് എ കപ്പ് ജേതാക്കളും തമ്മിലുള്ള പോരാട്ടമാണ് കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിനുള്ള പോരാട്ടം. ഈ മത്സരത്തോടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ സീസൺ ആരംഭിക്കുക.

content highlights: arsenal beat man city community shield-title

To advertise here,contact us