'അവന്‍ കുറേതവണ വഞ്ചിച്ചിട്ടുണ്ട്'; ലമീന്‍ യമാലും കാമുകി ഇനസും പിരിഞ്ഞു?

ഇരുവരെയും കുറിച്ച് നിരവധി പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത്

ബാഴ്സലോണയുടെയും സ്പെയിനിന്റെയും യുവതാരം ലമീന്‍ യമാലിന്റെ വ്യക്തിജീവിതം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. താരം കാമുകിയായ ഇനസ് ഗാര്‍സിയ സാന്റോസിനെ വഞ്ചിച്ചുവെന്ന രീതിയിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. യമാല്‍ ഒന്നില്‍ക്കൂടുതല്‍ തവണ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ഇനസ് ഗാര്‍സിയ സാന്റോസ് പങ്കുവെച്ചതെന്ന് അവകാശപ്പെടുന്ന ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളും സ്‌ക്രീന്‍ഷോട്ടുകളുമാണ് പ്രചരിക്കുന്നത്. 'അവന്‍ എന്നെ കുറേതവണ വഞ്ചിച്ചിട്ടുണ്ട്' എന്നാണ് പോസ്റ്റുകളില്‍ ഇനസ് പറഞ്ഞതായി കാണുന്നത്. ഇത് ഫുട്‌ബോള്‍ പ്രേമികളും വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് ശ്രദ്ധയില്‍പ്പെട്ടത്.

എന്നാല്‍, പ്രചരിക്കുന്ന പ്രസ്താവനകളും പോസ്റ്റുകളും യഥാര്‍ഥമാണോ അതോ വ്യാജമായി നിര്‍മിച്ചതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ലമീന്‍ യമാലോ ഇനസ് ഗാര്‍സിയ സാന്റോസോ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. 2024 യൂറോ കപ്പിലെ മിന്നുന്ന പ്രകടനത്തിന് ശേഷമാണ് ലമീന്‍ യമാലും ഇനസ് ഗാര്‍സിയ സാന്റോസും തമ്മിലുള്ള പ്രണയം ശ്രദ്ധ നേടുന്നത്. ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പിനിടെയും ഇരുവരും ഏറെ ശ്രദ്ധ നേടിയിരുന്നു. കിരീടം നേടിയ സ്‌പെയിന്റെ ആഘോഷച്ചടങ്ങുകള്‍ക്കിടെ ഇനസ് യമാലിനൊപ്പം ഫോട്ടോകളെടുത്തതും ഒരുമിച്ചിരിക്കുന്നതും വൈറലായിരുന്നു. എന്നാല്‍ ലോകകപ്പിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായതായി പറയപ്പെടുന്നത്.

നിലവില്‍ ഈ വാര്‍ത്തകളോട് പ്രതികരിക്കാതെ, വരാനിരിക്കുന്ന പുതിയ സീസണിനായുള്ള തീവ്ര പരിശീലനത്തിലാണ് 19-കാരനായ യമാല്‍. വിഷയത്തില്‍ താരത്തിന്റെയോ ഇനസിന്റെയോ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

content highlights: "He Has Cheated Multiple Times"; Have Lamine Yamal and Girlfriend Ines Broken Up?

To advertise here,contact us