ഉറുഗ്വെയിലെ രണ്ടാം ഡിവിഷൻ ഫുട്ബോൾ മത്സരത്തിനിടെ നടന്നത് അസാധാരണ സംഭവങ്ങൾ. ഉറുഗ്വെ മോണ്ടെവീഡിയോയും പെയ്സാന്ദും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് സംഭവം.
ഹൈവേക്ക് തൊട്ടരികിലുള്ള എസ്റ്റാഡിയോ പാർക്ക് എന്ന മൈതാനത്താണ് മത്സരം നടന്നത്. മൈതാനത്തിന് തൊട്ടടുത്താണ് ഹൈവേയുള്ളത്.
മത്സരത്തിനിടെ ശക്തമായൊരു ക്ലിയറൻസിൽ പന്ത് മതിലിനു മുകളിലൂടെ ഹൈവേയിലേക്കാണ് പോയത്. തിരക്കേറിയ ഹൈവേയിലേക്ക് അപ്രതീക്ഷിതമായി എത്തിയ പന്ത് ഒരു കാറപകടത്തിനു കാരണമായി മാറി. ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന കാറുകൾക്കിടയിലേക്ക് പെട്ടെന്നു പന്തെത്തിയപ്പോൾ ഡ്രൈവർമാർ അങ്കലാപ്പിലായി.
പന്തിന്റെ വരവിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിന്റെ വിഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഹൈവേയിലേക്ക് പന്ത് വീഴുന്നത് കണ്ട് ഒരു വെള്ള കാറിലെ ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുന്നു. അതോടെ പിന്നാലെ വന്ന മറ്റൊരു കാർ ഇതിൽ ഇടിക്കുകയായിരുന്നു.
content highlights: ball cleared onto road causes vehicle accident video