ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും ശനിയാഴ്ച വിവാഹിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ക്രിസ്റ്റ്യാനോയുടെ ജന്മനാടായ മദെയ്റയിലെ ഫഞ്ചാൽ കത്തീഡ്രലിൽ നടന്ന ഒരു വിവാഹച്ചടങ്ങിലേക്ക് ആയിരക്കണക്കിന് ആരാധകർ ഇരച്ചു കയറിയതാണ് സംഭവം. ക്രിസ്റ്റ്യാനോയുടെ വിവാഹ ചടങ്ങാണെന്ന് തെറ്റുദ്ധരിച്ചാണ് വിവാഹം. റൊണാള്‍ഡോയുടെ പേരെഴുതിയ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞ് രണ്ടായിരത്തോളമധികം ആരാധകരാണ് പള്ളി അങ്കണത്തിൽ തടിച്ചുകൂടിയത്.
ഇതിനിടെ ഒരു ആഡംബര റോൾസ് റോയ്സ് കാറിൽ വധു പള്ളിയിലേക്ക് എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. എന്നാൽ കാറിൽ നിന്നും പുറത്തിറങ്ങിയത് മദെയ്റ സ്വദേശിയായ ഫാത്തിമ നിക്കോൾ കുഞ്ഞ എന്ന യുവതിയാണെന്ന് കണ്ടതോടെയാണ് ആരാധകർ അമ്പരന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഭവത്തിന്റെ വീഡിയോ കണ്ട് ചിരിക്കുന്ന ഇമോജിയുമായാണ് റൊണാൾഡോ പ്രതികരിച്ചത്. 2016 മുതൽ പ്രണയത്തിലായ ക്രിസ്റ്റ്യാനോയും ജോർജീനയും 2025 ഓഗസ്റ്റിലാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഔദ്യോഗികമായി അറിയിച്ചത്.
Ronaldo responds to the people gathered outside Madeira Cathedral for Ronaldo wedding 😭😭😭😭 pic.twitter.com/jQluFbA9aK
ലോകകപ്പിന് ശേഷം ഇരുവരും വിവാഹിതരാവുമെന്നും ശനിയാഴ്ച ഫഞ്ചാൽ കത്തീഡ്രലിൽ വിവാഹച്ചടങ്ങുകള്‍ നടക്കുമെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ ചടങ്ങുകൾ നീളുകയാണ്.
content highlights: cristiano ronaldo fans mistake wedding for ronaldos marriage