ലോകകപ്പിൽ തിളങ്ങിയ കേപ് വെർദെ ഗോൾകീപ്പർ വൊസിഞ്ഞ ചിലി ക്ലബായ കോളോ കോളോയിൽ ചേർന്നു. നേരത്തെ താരം കോളോ കോളോയിൽ ചേരില്ലെന്നും മറ്റ് വൻ ക്ലബുകളിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. മറ്റ് ഓഫറുകൾ ലഭിച്ചതായി വൊസീഞ്ഞ വാർത്തസമ്മേളനത്തിൽ സമ്മതിചെങ്കിലും ആദ്യം ഓഫർ വന്ന ചിലിയൻ ക്ലബിനാണ് മുൻഗണന നൽകിയതെന്നും പറഞ്ഞു.
ഞായറാഴ്ച സാന്റിയാഗോ വിമാനത്താവളത്തിലെത്തിയ വൊസീഞ്ഞക്ക് ആരാധകർ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. തിങ്കളാഴ്ച വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കരാർ ഒപ്പിടുകയായിരുന്നു. ചൊവ്വാഴ്ച പരിശീലനത്തിനായി ടീമംഗങ്ങളോടൊപ്പം ചേർന്നു.
ലോകകപ്പില്‍ സ്പെയിന്, യുറഗ്വായ്, അര്‍ജന്റീന തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കെതിരെ വൊസീന്യ നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ് താരത്തിന്റെ വിപണി മൂല്യം കുത്തനെ കൂട്ടിയത്. ഗ്രൗണ്ടിൽ മിന്നും പ്രകടനം നടത്തിയ 40 കാരൻ ഫിഫയുടെ ബെസ്റ്റ് ഇലവനിലും ഇടം നേടി. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് എണ്ണം അമ്പതിനായിരത്തിൽ നിന്ന് മൂന്ന് കോടിയിലെത്തുകയും ചെയ്തു.
Content highlights: world cup hero vozinha joins colo colo begins training in chile