'ഈ തീരുമാനത്തിൽ നിന്ന് പിന്മാറണം'; ടീം പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ജംഷഡ്പൂർ താരങ്ങൾ

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടുറാൻഡ് കപ്പിന് ശേഷം സീനിയർ ടീമിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും എന്നാണ് അറിയിച്ചിരിക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ദിവസമാണ് ജംഷഡ്‌പൂർ എഫ്സി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ആയിരിച്ചിരുന്നു. ഇപ്പോൾ ആ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജംഷഡ്‌പൂർ എഫ്സി താരങ്ങൾ. തങ്ങളുടെ ആവശ്യം ഉന്നയിച്ചികൊണ്ട് താരങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടത്.

'ടാറ്റ ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഇങ്ങനെ ഒരു തീരുമാനം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ദയവായി നിങ്ങൾ ഈ തീരുമാനം പുനഃപരിശോധിക്കണം. ഈ കാര്യം ഇതുവരെ വിശ്വസിക്കാനായിട്ടില്ല', ഇന്ത്യൻ മുൻ താരം പ്രണോയ് ഹാൽഡർ പിടിഐയോട് വ്യക്തമാക്കി. 'ടീം ഐഎസ്എല്ലിൽ നിന്ന് പിന്മാറുകയാണ് എന്നത് ഒട്ടും തന്നെ വിശ്വസിക്കാനാകുന്നില്ല. എന്റെ ഫുട്ബോൾ കരിയറിൽ പറ്റിയ വലിയൊരു പരിക്കിൽ നിന്ന് തിരിച്ചുവരാൻ എന്നെ സഹായിച്ചിരുന്നത് ഈ ക്ലബ്ബാണ്', ആൽബിനോ ഗോമസും വ്യക്തമാക്കി.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടുറാൻഡ് കപ്പിന് ശേഷം സീനിയർ ടീമിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, ടീം ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ടാറ്റ ഗ്രൂപ്പ് തീരുമാനത്തിൽ നിന്ന് പിന്തിയണമെന്നും ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി നേരത്തെ പ്രതികരിച്ചിരുന്നു. ജംഷെഡ്പൂർ എഫ് സിയുടെ തീരുമാനം ഞെട്ടിച്ചുവെന്നും താരം വ്യക്തമാക്കി.

Content highlight: Jamshedpur FC players appeal TATA Group reconsider ISL exit decision

To advertise here,contact us