ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം; ഫ്രാങ്കോ ബറേസി അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിൽ കഴിയവെ മിലാനിൽ വെച്ചായിരുന്നു അന്ത്യം.

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. അർജന്റീനൻ ഇതിഹാസം ഡീഗോ.

മറഡോണ താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മികച്ചതുമായ ഡിഫൻഡർ എന്ന് വിശേഷിപ്പിച്ചത് ബറേസിയെയായിരുന്നു.

ഇറ്റാലിയൻ ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചു. 1982-ൽ സ്പെയിനിൽ നടന്ന ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമില്‍ അംഗമായിരുന്നു ബറേസി. 1994-ലെ യു.എസ്.എ ലോകകപ്പിൽ ഇറ്റലിയെ ഫൈനലിലേക്ക് നയിച്ചത് ക്യാപ്റ്റനായ ബറേസിയായിരുന്നു.

ക്ലബ് ഫുട്ബാളിൽ നീണ്ട 20 വർഷം എ സി മിലാൻ എന്ന ഒറ്റ ക്ലബിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. 1999-ൽ എ സി മിലാന്‍റെ 'നൂറ്റാണ്ടിലെ താരം' ആയി ബറേസി തിരഞ്ഞെടുക്കപ്പെട്ടു. എ സി മിലാനൊപ്പം 6 സീരീ എ കിരീടങ്ങളും, 3 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ബറേസി സ്വന്തമാക്കി.

Content highlights: ac milan and italy legend franco baresi passes away aged 66

To advertise here,contact us