കാത്തിരുന്ന ചരിത്ര പ്രഖ്യാപനമെത്തി. ബ്രസീൽ ദേശീയ ടീം ഇന്ത്യയിലെത്തും. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരവും കളിക്കും.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ആകെ മൊത്തം കളിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുന്നത്.
മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയിൽ നടക്കുക. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയിൽ വച്ചുള്ള മത്സരങ്ങൾ.
അതേ സമയം ബ്രസീൽ ടീമിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ടീമിൽ ആരൊക്കെയാണെങ്കിലും ബ്രസീൽ ആരാധകർ ഏറെയുള്ള ഇന്ത്യൻ മണ്ണിൽ ഫുട്ബോൾ പ്രേമികൾക്ക് ഇത് ഒന്നൊന്നര വിരുന്നായിരിക്കും.
Content highlights:historic announcement india vs brazil football match at salt lake stadium