2026 ഫിഫ ലോകകപ്പിൽ തന്റെ ഗോൾ നേട്ടം ഉയർത്തി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. ഇതുവരെ ഏഴ് ഗോളുകളാണ് മെസി അർജന്റീനയ്ക്കായി നേടിയിട്ടുള്ളത്. അതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നുണ്ട്. ഇപ്പോൾ നടക്കുന്ന അർജന്റീന - കാബോ വെർദെ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഈ ലോകകപ്പിലെ തന്റെ ഗോൾ നേട്ടം ഏഴിൽ എത്തിച്ചത്.
മുൻപ് നടന്ന മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും അർജന്റീനയ്ക്കായി മെസി ഗോൾ നേടിയിട്ടുണ്ട്. ആദ്യം നടന്ന അൾജീരിയക്ക് എതിരായ മത്സരത്തിൽ 3 - 0 നായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിലെ മൂന്ന് ഗോളുകളും നേടിയത് ലയണൽ മെസ്സി തന്നെയായിരുന്നു. ശേഷം നടന്ന ഓസ്ട്രിയയ്ക്ക് എതിരായ 2 - 0 ന് ജയിച്ച മത്സരത്തിലും രണ്ട ഗോളും നേടിയത് മെസി തന്നെ. ജോർദാനെതിരെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ 3 - 1 നായിരുന്നു നീലക്കുപ്പായക്കാരുടെ ജയം. അതിൽ മൂന്നാത്തെ ഗോൾ മെസിയുടെ വകയായിരുന്നു. ഇതോടെ ലോകകപ്പിലെ തന്റെ ഗോൾ നേട്ടം ഇരുപതാക്കി ഉയർത്തി ആരാധകരുടെ സ്വന്തം മിശിഹാ.
Content higlight: Lionel Messi scores seven goals in this World Cup