വയാഗ്ര കഴിച്ച് ഇംഗ്ലണ്ടെത്തും, മെക്‌സിക്കോയെ നേരിടാന്‍

പ്രീക്വാര്‍ട്ടര്‍ മത്സരത്തിനുവേണ്ടി ഇംഗ്ലീഷ് താരങ്ങള്‍ക്ക് 'വയാഗ്ര' ഉപയോഗിക്കാന്‍ അനുമതി

ഫുട്‌ബോള്‍ ലോകകപ്പില്‍ മെക്സിക്കോയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനു വേണ്ടി ഇംഗ്ലീഷ് താരങ്ങള്‍ക്ക് 'വയാഗ്ര' ഉപയോഗിക്കാന്‍ അനുമതി. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 7,350 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്‌ടെക്ക സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്-മെക്സിക്കോ മത്സരം നടക്കുക. ഇത്രയും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിലെ ഓക്സിജന്‍ കുറവ് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ മറികടക്കാനാണ് ഈ നീക്കമെന്നാണ് പറയുന്നത്. രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ മരുന്ന് ഉയരക്കൂടുതല്‍ മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ടീം മാനേജ്‌മെന്റ് അഭിപ്രായപ്പെടുന്നു. വയാഗ്ര ഉത്തേജക മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ വാഡ ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ഇതാണ് വയാഗ്ര കഴിക്കാനുള്ള അനുമതി നല്‍കുന്നതിന് കാരണം.

ഇത്രയും ഉയര്‍ന്ന പ്രദേശത്ത് കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വയാഗ്രയിലെ പ്രധാന ഘടകമായ സിഡെനാഫില്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആള്‍ട്ടിറ്റിയൂഡ് സിക്ക്നസ് തടയാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വയാഗ്ര ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിരോധിത പട്ടികയിലില്ല എന്നതും ഗുണകരമാണ്.

സമുദ്രനിരപ്പിലോ അതിനടുത്തോ ഉള്ള സ്ഥലങ്ങളില്‍ കായിക പ്രകടനം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കില്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാല്‍, അത്ലറ്റുകള്‍ക്ക് ഇത് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. മെക്‌സിക്കോയിലെ ആസ്‌ടെക്ക സ്‌റ്റേഡിയത്തിലെ പ്രീക്വാര്‍ട്ടര്‍ മത്സരം ഇംഗ്ലണ്ടിന് കഠിനമായേക്കും. ആതിഥേയരായ മെക്‌സിക്കോയാണ് എതിരാളി. ഗ്രൗണ്ട് സപ്പോര്‍ട്ടും കാലാവസ്ഥയും അവര്‍ക്കനുകൂലമാണ്. ഇതെല്ലാം ഇംഗ്ലീഷുകാരെ വെല്ലുവിളിക്കുന്നുണ്ട്.

content highlights: England team to take Viagra to face Mexico fifa world cup

To advertise here,contact us