ബലാബലം; ഓസ്ട്രേലിയ - ഈജിപ്ത് മത്സരം എക്സ്ട്രാ ടൈമിൽ

മത്സരത്തിന്റെ നിശ്ചിത സമയമായ 90 മിനിറ്റിൽ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് എക്സ്ട്രാ സമയത്തേക്ക് നീണ്ടത്

2026 ഫിഫ ലോകകപ്പിലെ ഓസ്ട്രേലിയ - ഈജിപ്ത് മത്സരം എക്സ്ട്രാ ടൈമിൽ. മത്സരത്തിന്റെ നിശ്ചിത സമയമായ 90 മിനിറ്റിൽ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് എക്സ്ട്രാ സമയത്തേക്ക് നീണ്ടത്. ഇരുടീമുകളും ഓരോ ഗോൾ വീതമായിരുന്നു നേടിയിരുന്നത്.

മത്സരത്തിന്റെ 54 -ആം മിനിറ്റ് വരെ ഈജിപ്ത് തങ്ങളുടെ ലീഡ് നിലനിർത്തിയിരുന്നു. എന്നാൽ 55 -ആം മിനിറ്റിൽ ഹെഡറിലൂടെ പിറന്ന സെൽഫ് ഗോൾ ഈജിപ്തിന് തിരിച്ചടിയാവുകയായിരുന്നു. ഇമാം അഷോർ ആണ് ഈജിപ്റ്റിനായി 13 -ആം മിനിറ്റിൽ ലീഡ് നേടി കൊടുത്തത്. മത്സരം അതിന്റെ 110 -ആം മിനിറ്റിൽ എത്തിനിൽക്കുമ്പോഴും മത്സരം 1 - 1 സമനിലയിലാണ്.

Content highlight: Egypt vs Australia football match moves to extra time

To advertise here,contact us