പ്രീ-ക്വാർട്ടറിലേക്ക് ഈജിപ്ത്, ഓസ്‌ട്രേലിയക്ക് മടക്കം; തകർത്തത് ഷൂട്ടൗട്ടിൽ

ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ

ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ. നിശ്ച്ചിത സമയത്ത് 1 - 1 സമനിലയിൽ ഇരുടീമുകളും പിരിഞ്ഞതോടെയാണ് മത്സരം എക്സ്ട്രാ സമയത്തേക്കും ഷൂട്ടറ്റ്റിലേക്കും നീങ്ങിയത്. എക്സ്ട്രാ സമയത്തും ഇരുടീമുകൾക്കും തങ്ങളുടെ ലീഡ് ഉയർത്താൻ ആയിരുന്നില്ല. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടട്യൂട്ടിൽ എത്തിയത്.

ഷൂട്ടൗട്ടിൽ നാല് കിക്കുകൾ ഈജിപ്ത് വലയിലാക്കിയപ്പോൾ രണ്ടെണ്ണം മാത്രമായിരുന്നു ഓസ്‌ട്രേലിയക്ക് ലക്ഷ്യത്തിൽ എത്തിക്കാനായത്. ഇതോടെയാണ് തങ്ങളുടെ ക്വാർട്ടർ എന്ന സ്വപ്നം ഓസ്‌ട്രേലിയക്ക് ഇവിടെ അവസാനിക്കുകയും ഈജിപ്ത് ക്വാർട്ടറിലേക്ക് യോഗ്യത നെടുതായും ചെയ്തു.

മത്സരത്തിന്റെ 54 -ആം മിനിറ്റ് വരെ ഈജിപ്ത് തങ്ങളുടെ ലീഡ് നിലനിർത്തിയിരുന്നു. എന്നാൽ 55 -ആം മിനിറ്റിൽ ഹെഡറിലൂടെ പിറന്ന സെൽഫ് ഗോൾ ഈജിപ്തിന് തിരിച്ചടിയാവുകയായിരുന്നു. ഇമാം അഷോർ ആണ് ഈജിപ്റ്റിനായി 13 -ആം മിനിറ്റിൽ ലീഡ് നേടി കൊടുത്തത്. മത്സരം അതിന്റെ 110 -ആം മിനിറ്റിൽ എത്തിനിൽക്കുമ്പോഴും മത്സരം 1 - 1 സമനിലയിലാണ്.

Content highlight: Egypt beats Australia penalty shootout qualifies pre-quarter

To advertise here,contact us