കഴിഞ്ഞ ദിവസം നടന്ന ബെൽജിയം - സെനഗൽ മത്സരത്തിൽ വലിയ നാടകീയതകൾക്ക് ഒടുവിലായിരുന്നു സെനഗൽ പരാജയപ്പെട്ടത്. ഇപ്പോൾ ആ തോൽവിക്ക് പിന്നാലെ ടീമിൽ നിലവിലുള്ള കോച്ചിങ് സ്റ്റാഫിന് കീഴിൽ ബൂട്ടണിയില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് സെനഗൽ മിഡ്ഫീൽഡർ പപ്പെ ഗായെ. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സെനഗൽ തങ്ങൾക്ക് ലഭിക്കേണ്ട വിജയം മൂന്ന് ഗോളുകൾ വഴങ്ങികൊണ്ട് തുലച്ചത്. ഇതിന് പിന്നാലെയാണ് പപ്പെയുടെ താൽക്കാലിക വിരമിക്കൽ പ്രഖ്യാപനം.
ബെൽജിയത്തിനെതിരെ തോൽവി വഴങ്ങിയതോടെ ആയിരുന്നു മാനേജ്മെന്റിനെതിരെ താരം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. തന്റെ സമൂഹമധ്യ പേജിലൂടെ ആയിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ ലോകകപ്പിലെ പുറത്താകലിനെ കുറിച്ച് പിന്നീട് സംസാരിക്കാമെന്നും നിലവിലെ പരിശീലകർ ഈ സ്ഥാനത്ത് തുടരുന്നിടത്തോളം താൻ ഇനി ബൂട്ടണിയില്ലെന്നും താരം കുറിച്ചു.
മത്സരത്തിൽ ബെൽജിയത്തിനെതിരെ ഹബീബ് ദിയാര, ഇസ്മായില സാർ എന്നിവരിലൂടെ സെനഗൽ ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ 85-ാം മിനിറ്റ് വരെ അവർ ആ ലീഡ് തുടരുകയും ചെയ്തു. ശേഷമായിരുന്നു കഥ മാറിയത്. കളിയുടെ 86, 89, 120+5 എന്നി മിനിറ്റുകളിൽ ബെൽജിയം തിരിച്ചടിച്ച് മത്സരം തങ്ങൾക്ക് അനുകൂലമാക്കുകയായിരുന്നു.
Content highlight: Pape Gueye refuses to play under current Senegal coaching staff