ഫുട്ബോള്‍ ലോകകപ്പില്‍ കിരീടപ്പോര് മാത്രമല്ല. താരപ്പോരും ആവേശത്തിലാണ്. ഗോളടിച്ചുകൂട്ടുന്ന താരങ്ങള്‍ വലിയ ഓളമാണുണ്ടാക്കുന്നത്. ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനു വേണ്ടിയുള്ള പോര് കനക്കുകയാണ്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും ആറു ഗോളുകള്‍ വീതം നേടി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്നിലുണ്ട്. പിന്നാലെയുണ്ട് മറ്റുതാരങ്ങള്‍. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്നും നോര്‍വേയുടെ എര്‍ലിങ് ഹാളണ്ടും അഞ്ചു ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്. അങ്ങനെ പോരാട്ടം കനക്കുമെന്നുറപ്പായി.
ഈ ലോകകപ്പില്‍ തുടക്കം മുതല്‍ മികച്ച ഫോമിലാണ് ലയണല്‍ മെസ്സി. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ തന്റെ ആദ്യ ലോകകപ്പ് ഹാട്രിക് നേടി വിസ്മയിപ്പിക്കുന്ന തുടക്കമാണ് അദ്ദേഹം നടത്തിയത്. ഓസ്ട്രിയക്കെതിരെ രണ്ട് ഗോളുകളും ജോര്‍ദാനെതിരെ ഒരു ഗോളും സ്വന്തമാക്കിയതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നായി ഗോള്‍നേട്ടം ആറിലെത്തി. മെസ്സിയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 19 ആയി. എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനുമായി മെസ്സി. നാല് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ നേടിയ എംബാപ്പെയുാണ് പിന്നില്‍. അദ്ദേഹം രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ലോകകപ്പില്‍ ഇതുവരെ ആകെ 18 ഗോളുകള്‍ നേടിയ താരം മെസ്സിക്ക് പിന്നാലെ ചരിത്രനേട്ടത്തിലേക്കുള്ള യാത്രയിലാണ്. അഞ്ച് ഗോളാണ് ഹാരി കെയ്ന്‍ നേടിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ ഹാരി കെയ്ന്‍ ഡിആര്‍ കോംഗോക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് നേട്ടം അഞ്ച് ഗോളുകളിലേക്ക് എത്തിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിനെ ജയിപ്പിച്ചതും ഹാരിയുടെ ഗോളുകളാണ്. ഇതോടെ കെയ്നിന്റെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 13 ആയി. ഇതിഹാസ താരം പെലെയുടെ 12 ലോകകപ്പ് ഗോളുകളെന്ന നേട്ടം മറികടക്കാനും കെയ്നിനായി.
കന്നി ലോകകപ്പ് കളിക്കുന്ന ഹാളണ്ട് വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടി തകര്‍ത്താടുകയാണ്. ഇനിയും മത്സരങ്ങള്‍ ശേഷിക്കെ ഗോളടിച്ചുകൂട്ടുമോ എന്നാണ് ആകാംക്ഷ. ഫ്രാന്‍സിന്റെ ഉസ്മാന് ഡെംബലെ, സെനഗലിന്റെ ഇസ്മായില്‍ സാര്‍, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, സ്പെയിന്റെ മൈക്കല്‍ ഒയര്‍സബാല്‍ എന്നിവര്ഡ നാലുഗോളോടെ തൊട്ടുപിന്നിലാണ്.
content highlights: Who will win the Golden Boot?; The race intensifies as Messi, Mbappe, Haaland, and Harry Kane battle it out