ലയണല്‍ മെസ്സിയുടെ പേരുള്ള അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയിട്ട് ഗാലറിയില്‍ ആവേശത്തിലാണ് യശസ്വി ജയ്സ്വാള്‍. അര്‍ജന്റീനയുടെ മത്സരം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ജയ്സ്വാളാണ് അമേരിക്കയിലേക്ക് പറന്നത്. ജോര്‍ദാനെതിരായ മത്സരം കാണാന്‍ മെസ്സിയുടെ ജേഴ്സി ധരിച്ചാണ് പോയത്. അര്‍ജന്റീനയുടെ ജയവും മെസ്സിയുടെ ഗോളും കണ്ട സന്തോഷത്തിലാണ് ജയ്സ്വാള്‍. രാജസ്ഥാന് റോയല്‍സ് അവരുടെ സാമൂഹികമാധ്യമത്തിലൂടെയാണ് ജയ്സ്വാള്‍ അര്‍ജന്റീനയുടെ കളി കണ്ട ചിത്രങ്ങള്‍ പങ്കുവെച്ചത്.
ക്രിക്കറ്റിലെ ഇടവേള സമയത്താണ് ജയ്സ്വാളിന്റെ കറക്കം. ഇംഗ്ലണ്ടിനെതിരായ ഏകിദന മത്സരത്തില്‍ ജയ്സ്വാളിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞമാസം ആദ്യം അഫ്ഗാനിസ്താനെതിരായ പരമ്പരയില്‍ കളിച്ചിരുന്നു അദ്ദേഹം. പരിക്കേറ്റ കോഹ്ലിക്ക് പകരക്കാരനായാണ് അദ്ദേഹമെത്തിയത്. ഒരുമത്സരത്തില്‍ സെഞ്ചുറിയോടെ തിളങ്ങാനും അദ്ദേഹത്തിനായി.
ആറ് ഏകദിനങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറി അദ്ദേഹം നേടിയിട്ടുണ്ട്. അമേരിക്കയിലുള്ള താരം അര്‍ജന്റീനയുടെ മറ്റു മത്സരങ്ങള്‍ കാണുമോ എന്ന കാര്യത്തില്‍ വ്യക്തതതയില്ല. എന്തായാലും ജയ്സ്വാളിനെ മെസ്സിയുടെ ജേഴ്സിയില്‍ കണ്ട ആവേശത്തിലാണ് അര്‍ജന്റൈന്‍ ആരാധകര്‍.
content highlights: Hey, isn't that our Jaiswal? Yashasvi Jaiswal spotted watching Argentina's World Cup match